വൈദ്യുതിനിരക്ക് കുത്തനെ കൂട്ടി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വര്‍ദ്ധന വഴി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്ലില്‍ 20 രൂപ മുതല്‍ 800 രൂപ വരെ കൂടും.
താപ വൈദ്യുതി യൂണിറ്റിന് 50 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതു വഴിയാണ് ചാര്‍ജ് കുത്തനെ കൂടുന്നത്. സ്ലാബുകളുടെ നിരക്ക് ഏകീകരിക്കാനും തീരുമാനമായി.
70 കോടി രൂപയുടെ അധിക വരുമാനം വര്‍ദ്ധന വഴി വൈദ്യുതി ബോര്‍ഡിനുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അറിയിച്ചു.
പ്രതിമാസം 100 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിനുണ്ടാകുന്നതെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍ ചൂണ്ടിക്കാട്ടി. താപ വൈദ്യുതിയെ ആശ്രയിക്കുന്നതോടെ ഇത് 182 കോടിയായി ഉയരും. എന്നാല്‍ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുക വഴി നഷ്ടം 70 കോടിയായി കുറയ്ക്കാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications