ഇന്റല്‍ ഇന്ത്യയില്‍ 624 കോടി മുടക്കും
ദില്ലി: പ്രമുഖ ചിപ് നിര്‍മ്മാണക്കമ്പനിയായ ഇന്റല്‍ കോര്‍പറേഷന്‍ ഇന്ത്യയില്‍ 624 കോടി രൂപ മുടക്കും. ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്റല്‍ അടുത്ത മൂന്നുവര്‍ഷത്തിനകം ഇത്രയും തുക മുടക്കുക.
ഇത് സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രി പ്രമോദ്മഹാജനും ഇന്റല്‍ സിഇഒ ക്രെയ്ഗ് ബാരറ്റും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പുതുതായി ഇന്ത്യയില്‍ 2,100 പേരെ നിയമിക്കാനും ഇന്റല്‍ തീരുമാനിച്ചു.
ഇപ്പോള്‍ ഇന്ത്യയില്‍ 900 ജീവനക്കാരാണുള്ളത്. ഇവരുടെ എണ്ണം 3,000 ആക്കി ഉയര്‍ത്തും. മൈക്രോ പ്രോസസറുകള്‍ വികസിപ്പിക്കാനുള്ള മൂന്നാമത്തെ കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കാനും ഇന്റല്‍ തീരുമാനിച്ചു. ഇന്റലിന് ഇപ്പോള്‍ യുഎസിലും ഇസ്രയേലിലും മാത്രമേ മൈക്രോപ്രോസസര്‍ വികസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഉള്ളൂ.












Click it and Unblock the Notifications