Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയെ ചുമക്കുന്നത് ദുരന്തം

ദില്ലി : വിദേശിയായ സോണിയ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ദുരന്തമായിരിക്കുമെന്ന് ജയലളിത.

പ്രധാനമന്ത്രിപദമുള്‍പ്പെടെയുളള ഉന്നത സ്ഥാനങ്ങള്‍ വിദേശികള്‍ വഹിക്കുന്നത് തടയാന്‍ നിയമം കൊണ്ടു വന്നാല്‍ എഐഎഡിഎംകെ പിന്തുണയ്ക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രസ്താവിച്ചു.

സ്വാതന്ത്യ്ര സമരത്തിന്റെ പാരമ്പര്യമുള്‍ക്കൊളളുന്ന കോണ്‍ഗ്രസ് ഒരു വിദേശിയെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്നത് നാണക്കേടാണെന്നും ജയലളിത കളിയാക്കി. കാവേരി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ ജയലളിത അവിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സോണിയയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം അഴിച്ചു വിട്ടത്.

100 കോടി ജനങ്ങളുളള ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വിദേശിയാകുന്നത് നാടിന്റെ പാപ്പരത്തമാണ്. വിദേശ പൗരത്വം നേടുന്ന ഇന്ത്യാക്കാരന് ആ നാട്ടിലെ പ്രധാനമന്ത്രിയാകാമെന്ന് മോഹിക്കാനാവില്ല. അതു പോലെ തന്നെയാണ് ഇന്ത്യയുടെ കാര്യവും.

1999ല്‍ ജ്യോതിബാസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന ഉറപ്പിന്മേലാണ് താന്‍ ബിജെപി സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചതെന്നും അത് അട്ടിമറിച്ചത് സോണിയയാണെന്നും ജയലളിത ആരോപിച്ചു.

സോണിയയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്ന കത്ത് ജയലളിത രാഷ്ട്രപതിയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ആവശ്യം വരുമ്പോള്‍ പുറത്തു വിടുമെന്നും കോണ്‍ഗ്രസ് വക്താവ് എസ്. ജയ്പാല്‍ റെഡി പ്രസ്താവിച്ചു. കേസുകളില്‍ നിന്നും തലയുരാന്‍ ബിജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ജയ ഇപ്പോള്‍ സോണിയയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+