Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണിക്കണ്ണന്‍ പിറന്ന അഷ്ടമി രോഹിണി

ഈ വര്‍ഷത്തിലെ അഷ്ടമി രോഹിണിയാണ് വെള്ളിയാഴ്ച (ആഗസ്റ് 30, 2002).

ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി. ഗോപികാ ഹൃദയങ്ങളില്‍ പ്രണയത്തിന്റെ ഓടക്കുഴല്‍ നാദമായി നിറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനം. ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി.

കേരളത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ആഘോഷം അതിന്റെ പാരമ്യത്തിലെത്തുന്ന ദിവസമാണ് ജന്മാഷ്ടമിനാള്‍. ഗുരുവായൂരും അമ്പലപ്പുഴയും ആറന്മുളയും കൃഷ്ണസ്തുതിയില്‍ മുങ്ങിക്കുളിക്കും. മഞ്ഞപ്പട്ടണിഞ്ഞ ഉണ്ണിക്കണ്ണന്മാരുടെ ഘോഷയാത്രയും ജന്മാഷ്ടമിയ്ക്കു മാത്രം കാണുന്ന കാഴ്ചയാണ്.

അമ്പലങ്ങളില്‍ പ്രത്യേക പൂജയും വഴിപാടുമുണ്ടാകും. അഷ്ടമി രോഹിണി നാളില്‍ ഒരു നേരം ഭക്ഷണം കഴിച്ച് രാത്രി വരെ കീര്‍ത്തനം ചൊല്ലലുമായി കഴിയണമെന്നാണ് ചടങ്ങ്. അര്‍ദ്ധരാത്രി പാല്‍ പായസമുണ്ടാക്കി വീടിന്റെ പിന്‍ഭാഗത്ത് വച്ചാല്‍ ഉണ്ണിക്കണ്ണന്‍ വന്ന് പായസം കുടിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കളളകൃഷ്ണന്റെ വെണ്ണക്കൊതിയുടെ ഓര്‍മ്മ പുതുക്കാന്‍ നടത്തുന്ന ഉറിയടിയാണ് ജന്മാഷ്ടമി നാളിലെ പ്രധാന വിനോദം. മഞ്ഞപ്പട്ടും പീലിക്കിരീടവും വച്ച ഉണ്ണിക്കണ്ണന്മാര്‍ ഉറിയില്‍ തൂങ്ങിയാടുന്ന വെണ്ണക്കുടം എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു. കാണികളില്‍ കൗതുകത്തിന്റെയും ആവേശത്തിന്റെയും അപൂര്‍വ നിമിഷങ്ങള്‍ ഉറിയടി സമ്മാനിക്കും.

ഗുരുവായൂര്‍, അമ്പലപ്പുഴ, ആറന്മുള, രവിപുരം, നെയ്യാറ്റിന്‍കര, തമ്പലക്കാട്, ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങിയ എണ്ണമറ്റ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ജന്മാഷ്ടമി ആഘോഷപൂര്‍വം കൊണ്ടാടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+