നിരക്കു വര്‍ദ്ധന ഇങ്ങനെ
തിരുവനന്തപുരം : നിരക്ക് ഏകീകരണം മുലം വീട്ടാവശ്യത്തിനുളള വൈദ്യുതിയ്ക്ക് ഇനി മുതല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത് വന്‍വില.
താപ വൈദ്യുതിയ്ക്ക് ചുമത്തിയ 59 പൈസ സര്‍ചാര്‍ജ് എന്നെങ്കിലും (?) പിന്‍വലിച്ചാലും നിരക്ക് ഏകീകരണക്കുരുക്കില്‍ നിന്നും ജനത്തിന് രക്ഷയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീമമായ വൈദ്യുതി നിരക്ക് വര്‍ദ്ധനയാണ് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.
വാണിജ്യ ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ മാറ്റമില്ല. പകരം സര്‍ചാര്‍ജ് നല്‍കിയാല്‍ മതിയാകും. 100 യൂണിറ്റു വരെ വൈദ്യുതി ഉപയോഗിക്കുന്ന വാണിജ്യവിഭാഗങ്ങള്‍ക്ക് യൂണിറ്റിന് 5.60 രൂപയാണ് നിലവിലുളള നിരക്ക്. 200 യൂണിറ്റു വരെ 6.25 രൂപയും 300 യൂണിറ്റു വരെ 6.90 രൂപയും അതിനു മുകളില്‍ 8.25 രൂപയുമാണ് നിരക്ക്. ഇനി ഇതോടൊപ്പം യൂണിറ്റൊന്നിന് 50 പൈസ സര്‍ചാര്‍ജ് നല്‍കണം.
സ്വകാര്യ സ്ഥാപനങ്ങള്‍ വൈദ്യുതി ബോര്‍ഡിലടയ്ക്കേണ്ട കുടിശിക ഒരാഴ്ചയ്ക്കുളളില്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കുമെന്ന് മന്ത്രിയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി. എം. ഹരിഹരനും വ്യക്തമാക്കി. കാലാവധിയ്ക്കുളളില്‍ ബില്‍ തുക അടയ്ക്കാത്തവരുടെ കണക്ഷന്‍ വിഛേദിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിരക്കു വര്‍ദ്ധന ഇങ്ങനെ.












Click it and Unblock the Notifications