Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിനിറം മുന്‍ ലേഖകനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം : വ്യാജരേഖ ക്കേസില്‍ തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രനെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്തു.

ജനറല്‍ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ വച്ച് മനോരോഗ വിദഗ്ദ്ധന്‍ ഡോ. സുരരാജ് മണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ജയചന്ദ്രനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ജയചന്ദ്രന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം ജയചന്ദ്രനെ ചോദ്യം ചെയ്യുന്നത്.

മന്ത്രി കെ. വി. തോമസിനെതിരെ വ്യാജ ഇന്റലിജന്‍സ് രേഖ സൃഷ്ടിച്ചതിലോ അത് സൂര്യ ടിവിയില്‍ കാണിച്ചതിനോ തനിക്കും തന്റെ കുടുംബ സുഹൃത്തായ ശോഭന ജോര്‍ജ് എംഎല്‍എയ്ക്കും ഒരു പങ്കുമില്ലെന്ന് ജയചന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ചോദ്യം ചെയ്യലിനിടെ തനിക്ക് ഓര്‍മ്മക്കുറവുണ്ടെന്ന് ജയചന്ദ്രന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കേസ് ഷീറ്റും മറ്റ് രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാമകൃഷ്ണക്കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ജൂണ്‍ 20 മുതല്‍ 23 വരെ ശോഭന ജോര്‍ജിനൊപ്പം താന്‍ ചെങ്ങന്നൂര്‍ വഴി കോഴിക്കോട്ട് പോവുകയും തിരികെ കൊല്ലം വഴി ചെങ്ങന്നൂരിലെത്തിയതായും ജയചന്ദ്രന്‍ പറഞ്ഞു. വ്യാജ രേഖയുമായി ബന്ധപ്പെടുത്തി പേരു വരാന്‍ കാരണമെന്ത് എന്ന ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു മറുപടി. ശോഭനയെ കുരുക്കാന്‍ ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഡ്വ. ഡി. വിജയകുമാര്‍ സജീവമായി രംഗത്തുണ്ടെന്നും ജയചന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+