നിരക്ക് വര്‍ദ്ധന : പ്രതിഷേധം വ്യാപകം
തിരുവനന്തപുരം : വൈദ്യുതി നിരക്ക് ഭീമമായി വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധം വ്യാപകം.
കഴിഞ്ഞ ദിവസം വൈകുന്നേരം പലേടങ്ങളിലും പ്രകടനങ്ങളും ധര്‍ണയും നടന്നു. നിരക്ക് വര്‍ദ്ധന ജനങ്ങളോടുളള യുദ്ധ പ്രഖ്യാപനമാണെന്നും ഇതിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുമെന്നും പ്രതിപക്ഷ നേതാവ് വി. എസ്. അച്യൂതാനന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.
വൈദ്യുതി നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പ്രസ്താവിച്ചു. നിരക്ക് വര്‍ദ്ധനയ്ക്കെതിരെ വ്യാഴാഴ്ച മുതല്‍ കനത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ തട്ടിപ്പാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം എന്തും ചെയ്യാനുളള ലൈസന്‍സായി കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വളരെ പ്രതീക്ഷയോടെ ജനങ്ങള്‍ തിരഞ്ഞെടുത്ത യുഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയ കടുത്ത ശിക്ഷയാണ് ഈ നിരക്കു വര്‍ദ്ധനയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. പി. മുകുന്ദന്‍ കുറ്റപ്പെടുത്തി.
നിരക്കു വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ് 31ന് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ അറിയിച്ചു.
ചരിത്രലിന്നോളമുണ്ടാകാത്ത നിരക്കു വര്‍ദ്ധനയിലൂടെ സര്‍ക്കാര്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണമെന്ന് എന്‍ജിഒ യൂണിയന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications