Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെത്തിയാല്‍ ശോഭനയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ ശോഭനാ ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് മുഖ്യമന്ത്രി എ.കെ. ആന്റണി മൗനാനുവാദം നല്കിയതായി അറിയുന്നു. ഇപ്പോള്‍ ചെന്നൈയിലും ബാംഗ്ലൂരിലുമായി കഴിയുന്ന ശോഭനാജോര്‍ജ്ജ് കേരളത്തിലെത്തിയാലുടന്‍ ചോദ്യം ചെയ്യാനുള്ള എല്ലാ നടപടിക്രമങ്ങളും ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.എ. രാമന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഉപദേശം തേടിയത്. നിയമപ്രകാരമുള്ള ഏത് നടപടിയും മര്യാദയോടെ സ്വീകരിക്കുവാന്‍ തന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു ആന്റണിയുടെ മറുപടിയെന്നറിയുന്നു.

ശോഭനയ്ക്ക് അപമാനകരമായ നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി ആന്റണി ക്രൈംബ്രാഞ്ചിനെ പ്രത്യേകം ഉപദേശിച്ചിട്ടുണ്ടെന്നും പറയുന്നു. അറസ്റ് ചെയ്യുകയാണെങ്കില്‍ അത് കഴിഞ്ഞ് സ്പീക്കറെ വിവരം അറിയിക്കണം. ഒരു എംഎല്‍എയെ അറസ്റുചെയ്താല്‍ സ്പീക്കറെ വിവരം അറിയിക്കണമെന്ന കീഴ്വഴക്കമുണ്ട്.

ശോഭന ജോര്‍ജ്ജ് അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്ന് കരുതുന്നു. എന്തായാലും വ്യാജരേഖക്കേസില്‍ ഒരവസാനം കണ്ടിട്ടേ അടങ്ങൂ എന്ന കര്‍ശനനിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ കരുണാകരന്‍ എങ്ങിനെ പ്രതികരിക്കുമെന്നത് ഭരണകക്ഷികളില്‍ ആശങ്കയുയര്‍ത്തുന്നു.

തങ്ങളുടെ ഗ്രൂപ്പില്‍ പെട്ട ഒരു എംഎല്‍എയെ അറസ്റ് ചെയ്ത് അപമാനിച്ചാല്‍ ലീഡര്‍ അടങ്ങിയിരിക്കുമോ എന്നതാണ് രാഷ്ട്രീയവൃത്തങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ആന്റണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനും ലീഡര്‍ മടിക്കില്ലെന്ന് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. അങ്ങിനെയെങ്കില്‍ വ്യാജരേഖാക്കേസ് ആന്റണി സര്‍ക്കാരിന്റെ പതനത്തില്‍ ചെന്ന് കലാശിക്കും എന്ന് വേണം കരുതാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+