നിരക്ക് വര്‍ദ്ധന നിവര്‍ത്തിയില്ലാത്തതുകൊണ്ട്
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ കടത്തില്‍ നിന്ന് രക്ഷിയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ കണാത്തതുകൊണ്ടാണ് നിരക്ക് വര്‍ദ്ധന നടപ്പാക്കിയതെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍.താപ വൈദ്യുതി അധികമായി ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് നിരക്ക് കൂട്ടിയത്. താപവൈദ്യുതി ഉപയോഗിക്കുന്നിടത്തോളം കാലം യൂണിറ്റിന് 50 പൈസ സര്‍ചാര്‍ജ് തുടരും.
എല്‍ ഡി എഫ് സര്‍ക്കാര്‍ കാലത്ത് ഉണ്ടാക്കിയ 4437 കോടിയുടെ കടം മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി ആരോപിച്ചു.
ജലവൈദ്യുതി ഉല്പാദനം കൂടുന്നതനുസരിച്ച് സര്‍ചാര്‍ജ്ജ് പിന്‍വലിയ്ക്കാന്‍ ശ്രമിയ്ക്കും. ബോര്‍ഡിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മറ്റ് വഴികളൊന്നും കണ്ടില്ല.
വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് എതിരെ പ്രതിഷേധിക്കുന്ന എല്‍.ഡി.എഫ് പ്രതിസന്ധി പരിഹരിക്കാന്‍ ബദല്‍ നിര്‍ദ്ദേശങ്ങളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications