കര്‍ണാടകം ദൂതനെ അയച്ചേക്കും
ചൈന്നൈ: വീരപ്പന്റെ പിടിയില്‍ നിന്നും മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയെ മോചിപ്പിക്കുന്നതിന് യാതൊരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. അതേ സമയം ദൂതനെ അയച്ച് സന്ധി സംഭാഷണത്തിന് കര്‍ണാടകം തയ്യാറായിട്ടുണ്ട്.
എത്രയും വേഗം വീരപ്പനെ പിടികൂടാനാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീരപ്പന്‍ കാട്ടിലുണ്ടാവാന്‍ പാടില്ലെന്നാണ് ജയലളിത നല്‍കിയിരിക്കുന്ന നിര്‍ദേശം.
വീരപ്പനുമായി സന്ധിസംഭാഷണത്തിന് മുന്‍തൂക്കം നല്‍കുന്ന നിലപാടിലാണ് കര്‍ണാടക. ഇരുസംസ്ഥാനങ്ങളും വ്യത്യസ്ത നിലപാട് സ്വീകരിക്കെ നാഗപ്പയുടെ മോചനം നീണ്ടുപോവാനാണ് സാധ്യത.
അതിനിടെ വീരപ്പനുമായി സന്ധിസംഭാഷണം നടത്താന്‍ ആവശ്യമെങ്കില്‍ താന്‍ തയ്യാറാണെന്ന് പോട്ട അനുസരിച്ച് ജയിലില്‍ കഴിയുന്ന തമിഴ് ദേശീയ മുന്നണി നേതാവ് പി. നെടുമാരന്‍ അറിയിച്ചു. മൈസൂരിലെ അഭിഭാഷകന്‍ വേണുഗോപാലും ദൂതനാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications