വീരപ്പന്‍ രണ്ടാമത്തെ കസെറ്റ് അയച്ചു
ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയെ ബന്ദിയാക്കിയ വീരപ്പന്‍ രണ്ടാമത്തെ കസെറ്റ് അയച്ചു. ഈ കസെറ്റില്‍ നാഗപ്പയെ മോചിപ്പിക്കുന്നതിനുള്ള വീരപ്പന്റെ ആവശ്യങ്ങള്‍ പറയുന്നുണ്ടെന്നാണ് കരുതുന്നത്.
നാഗപ്പയെ തട്ടിക്കൊണ്ടുപോയ ദിവസമാണ് ആദ്യത്തെ കസെറ്റ് ഒരാളുടെ കൈയില്‍ വീരപ്പന്‍ കൊടുത്തത്. ഈ കാസറ്റില്‍ കന്നട ചലച്ചിത്രതാരം രാജ്കുമാറിനെ മോചിപ്പിക്കുമ്പോള്‍ പാലിക്കാമെന്ന് ഉറപ്പുകൊടുത്തിരുന്ന കാര്യങ്ങള്‍ നടപ്പാക്കാത്തതില്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയിരുന്നു. നാഗപ്പയെ മോചിപ്പിക്കാനും വീരപ്പനെ പിടികൂടാനും ശ്രമിച്ചാല്‍ നാഗപ്പയെ വധിക്കുമെന്നും ആദ്യത്തെ കസെറ്റില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ കര്‍ണാടക ഡി ജി പി വി. വി. ഭാസ്കറും ചില ഉന്നത പൊലീസുദ്യോഗസ്ഥരും നാഗപ്പയെ മോചിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് കമഗെരെ ഗ്രാമത്തിലുണ്ട്.
സംയുക്ത ദൗത്യസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ കമഗെരെയിലേക്ക് തിരിച്ചേക്കും.












Click it and Unblock the Notifications