ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
തിരുവനന്തപുരം: കേരളമെങ്ങും ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് ആഘോഷലഹരിയില്‍ അമര്‍ന്നു. ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടന്നു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ബാലഗോകുലം ശോഭായാത്രകള്‍ സംഘടിപ്പിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് അത്താഴപൂജയ്ക്ക് നെയ്യപ്പമായിരിക്കും നിവേദിക്കുക. അമ്പലപ്പുഴ, ആറന്മുള, രവിപുരം, നെയ്യാറ്റിന്‍കര, തമ്പലക്കാട്, ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ജന്മാഷ്ടമി ആഘോഷപൂര്‍വം കൊണ്ടാടി.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരംത്ത് ശോഭായാത്ര പാളയത്ത് നിന്നാരംഭിച്ച് കിഴക്കേക്കോട്ടയില്‍ അവസാനിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വന്‍ ശോഭായാത്രകള്‍ നടന്നു. ഇതുമൂലം വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ചിറങ്ങിയ നൂറുകണക്കിന് കുട്ടികള്‍ ശോഭായാത്രയ്ക്ക് മിഴിവേകി. ശോഭായാത്രയോടനുബന്ധിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ ഉറിയടിയും സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications