ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ മര്‍ദിച്ചു
കൊച്ചി: എറണാകുളം കിഴക്കമ്പലം സെന്റ് ആന്റണീസ് പള്ളിക്ക് സമീപമുള്ള പൊതുവഴിയടച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെയും ക്യാമറമാനെയും പള്ളി വികാരിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചു.
ഫാ. ജോസഫിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് റിപ്പോര്‍ട്ടര്‍ വിധു വിന്‍സെന്റിനെയും ക്യാമറാമാന്‍ ബിജു ചെറുകുന്നത്തെയും ആഗസ്ത് 30 വെള്ളിയാഴ്ച മര്‍ദിച്ചത്. ബിജുവിന്റെ കൈയിലുണ്ടായിരുന്ന ക്യാമറ അക്രമികള്‍ തല്ലിത്തകര്‍ത്തു.
വര്‍ഷങ്ങളായി പൊതുവഴിയായിരുന്ന സ്ഥലമാണ് ഒരു സംഘം അടച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കിഴക്കമ്പലം പൊലീസ് കേസെടുത്തു.












Click it and Unblock the Notifications