കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം സംഘടനകള്‍ ഐക്യം വളര്‍ത്തുന്നു

  • By Super
Google Oneindia Malayalam News

ദോഹ: ഐക്യവും സമാധാനവും വളര്‍ത്തുന്നതില്‍ ഇസ്ലാം സംഘടനകള്‍ ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ബഹ്റിന്‍ പ്രധാനമന്ത്രി ഷെയ്ക് ഖലിഫാ ബിന്‍ സുലൈമാന്‍ അല്‍ ഖലിഫാ പ്രശംസിച്ചു.

ബഹ്റിന്‍ സന്ദര്‍ശിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എം പിയുമായും സംസാരിക്കുകയായിരുന്നു ബഹ്റിന്‍ പ്രധാനമന്ത്രി.

മഹാമയില്‍ മലയാളികള്‍ നല്‍കിയ സ്വീകരണത്തില്‍ ശിഹാബ് തങ്ങളും ഇ. അഹമ്മദും പങ്കെടുത്തു. ബഹ്റിനില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മലയാളികള്‍ ബഹ്റിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കണമെന്ന് സയിദ് ശിഹാബ് തങ്ങള്‍ പറഞ്ഞു.

വിദേശകാര്യ വകുപ്പിന്റെ സ്റാന്റിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില്‍ ഇന്ത്യയും ബഹ്റിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഇ. അഹമ്മദ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X