Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതിചാര്‍ജ്ജ്: കോഴിക്കോട് അക്രമം

കോഴിക്കോട്: വൈദ്യുതിനിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍ തകര്‍ത്തു. ആഗസ്ത് 29 വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പ്രകടനവുമായിറങ്ങിയ 50ഓളം വരുന്ന അക്രമിസംഘമാണ് വിവിധ ഓഫീസുകള്‍ അടിച്ചുതകര്‍ത്തത്.

വെസ്റ്ഹില്‍ ചുങ്കത്തെ മേജര്‍ സെക്ഷന്‍ ഓഫീസ്, മണ്ണൂര്‍ വളവിലെ കടലുണ്ടി സെക്ഷന്‍ ഓഫീസ്, കക്കോടി സെക്ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രകടനക്കാര്‍ നാശനഷ്ടങ്ങള്‍ വരുത്തി. കക്കോടിയിലെ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചു. വൈദ്യുതി കണക്ഷന്‍ നല്കാനുള്ള സാമഗ്രികളും തകര്‍ത്തു.

വെസ്റ്ഹില്‍ മേജര്‍ സെക്ഷന്‍ ഓഫീസിന്റെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കെഎസ്ഇബി ലോറി അടിച്ചുതകര്‍ത്തിട്ടുണ്ട്. അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റൂം, സബ് എഞ്ചിനീയര്‍മാരുടെ റൂം, കാഷ് കൗണ്ടര്‍ എന്നിവയും തകര്‍ത്തു. ഇരുമ്പുവടികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

അക്രമത്തെ തുടര്‍ന്ന് ഈ ഓഫീസുകളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+