Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കെഎസ്ഇബി ജീപ്പ് കത്തിച്ചു

കണ്ണൂര്‍: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയില്‍ പ്രതിഷേധിച്ചവര്‍ കണ്ണൂരില്‍ കെഎസ്ഇബിയുടെ ജീപ്പ് കത്തിച്ചു. പാപ്പിനിശ്ശേരി വൈദ്യുതി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് കത്തിച്ചത്.

ആഗസ്ത് 29 വ്യാഴാഴ്ച രാത്രിയാണ് അക്രമങ്ങള്‍ നടന്നത്. അക്രമികള്‍ ജീപ്പിന് തീകൊളുത്തുന്നത് കണ്ട് ഓടിയെത്തിയ ജീവനക്കാര്‍ തീയണച്ചു. പാപ്പിനിശേരി വൈദ്യുതി ഓഫീസിലെ ബോര്‍ഡ് കരിഓയില്‍ ഉപയോഗിച്ച് മായ്ച്ചനിലയിലാണ്.

ചെറുകുന്ന് തറയിലെ വൈദ്യുതി ഓഫീസിന് നേരെ നടന്ന കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമാണ് ചെറുകുന്ന് തറയിലെ ഓഫീസ് ആക്രമിച്ചത്.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം വൈദ്യുതി ചാര്‍ജ്ജ്വര്‍ധനയുടെ പശ്ചാത്തലത്തില്‍ അക്രമാസക്തമായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനാല്‍ വിവിധ വൈദ്യുതി ഓഫീസുകളില്‍ പൊലീസ് കാവല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+