നിക്ഷേപക സമ്മേളനം തടയുമെന്ന് റെഡ് ഫ്ലാഗ്
തിരുവനന്തപുരം: 2003 ജനുവരിയില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന അന്തര്‍ദേശീയ നിക്ഷേപക സമ്മേളനം തടയുമെന്ന് സി പി ഐ (എം എല്‍) റെഡ് ഫ്ലാഗ് നേതാക്കള്‍ അറിയിച്ചു.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പി സി ഉണിച്ചെക്കന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് സമ്മേളനം തടയുന്നത്. വിദേശ നിക്ഷേപം വരുന്നത് സംസ്ഥാനത്തിന് കാലം കഴിയുമ്പോള്‍ ദോഷം ചെയ്യും.
ഏഷ്യന്‍ വികസന ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനായി മുഖ്യമന്ത്രി എ കെ ആന്റണി ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നത്. ഉണിച്ചെക്കന്‍ പറഞ്ഞു.












Click it and Unblock the Notifications