38 എംഎല്‍എമാരെ രാജിവെപ്പിക്കും
കൊച്ചി: സുപ്രിം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ 38 എം എല്‍ എമാരെ രാജിവെപ്പിക്കുമെന്ന് ഓര്‍ക്കഡോക്സ് സഭാധ്യക്ഷന്‍ മാര്‍ത്താമോ മാത്യൂസ് ദ്വീതിയന്‍.
സുപ്രിം കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തുകയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മാത്യൂസ് ദ്വിതീയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റും സംസ്ഥാന നിയമസഭയും പാസാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യതയുള്ളതുപോലെ തന്നെ കോടതി ഉത്തരവുകളും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യസ്ഥതയുണ്ട്.
മലങ്കര സഭാ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കിയിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശമൊന്നും നല്‍കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
മലങ്കര മെത്രാപ്പോലീത്തയായി ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കയെ സുപ്രിം കോടതി ശരിവെക്കുകയും പരുമല അസോസിയേഷന്‍ തിരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയെ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ യാക്കോബായ വിഭാഗത്തിന്റെ അധീനതയിലുണ്ടായിരുന്ന ചില പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതായി.
യാക്കോബായ വിഭാഗത്തിന്റെ അധീനതയിലുള്ള പള്ളികളില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ചെല്ലുന്നത് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മണര്‍ക്കാട് സെന്റ് മേരാസ് പള്ളിയില്‍ ആഗസ്ത് 31ന് പ്രാര്‍ഥന നടത്താന്‍ മാത്യൂസ് ദ്വിതീയനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications