Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭസംഘം പിടിയില്‍

നെയ്യാറ്റിന്‍കര: വെള്ളറട കാരമൂട്ടില്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് അറസ്റ് ചെയ്തു. ഏഴ് പേരാണ് പൊലീസിന്റെ പിടിയിലായത്.

അറസ്റിലായവരില്‍ തമിഴന്മാരായ ഒരു ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടുന്നു. ചെന്നൈ ആലന്തൂര്‍, ഇന്ദിരാഗാന്ധി തെരുവില്‍ ഡോ. ബാലസുബ്രഹ്മണ്യം (27), കന്യാകുമാരി അഗസ്തീശ്വരം വടശേരി പുതുക്കുടിയിരിപ്പ് വീട്ടില്‍ അഡ്വ. ശങ്കരരാജന്‍ (29), തമിഴ്നാട് മണ്‍ഡേ മാര്‍ക്കറ്റിലെ വ്യാപാരി സുരേഷ് (38), അഡ്വ. സുബ്രഹ്മണ്യത്തിന്റെ ഡ്രൈവര്‍, വെള്ളറട അമ്പലത്തിന്‍വിളാകം സരോജിനി (40), പളുകല്‍ ചെക്കുംമൂട് ലക്ഷ്മി (28), മാരായമുട്ടം കനിക്കുന്നില്‍ മണിക്കുട്ടി (20) എന്നിവരാണ് അറസ്റിലായത്.

സരോജത്തിന്റെ വീട്ടിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഏറെ കാലമായി ഇവിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുകയായിരുന്നുവത്ര. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് ഇവരെ അറസ്റ് ചെയ്യുകയായിരുന്നു.

ഒരു മാരുതികാറും ഒരു ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. സരോജത്തിന്റെ വീട്ടില്‍ പെണ്‍കുട്ടികളെ എത്തിക്കുന്നതില്‍ വെള്ളറടയിലെ ചില ഓട്ടോക്കാര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്ന പേരില്‍ ഓട്ടോ ഡ്രൈവറായ മണി (22)യെ പൊലീസ് അറസ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+