ചേര്‍ത്തലയിലെ കൊല: 3 പ്രതികള്‍ കീഴടങ്ങി
ചേര്‍ത്തല: ഇക്കഴിഞ്ഞ ഉത്രാടരാത്രിയില്‍ ചേര്‍ത്തലയില്‍ യുവാവ് കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി കീഴടങ്ങി. ഇതോടെ ഈ കേസില്‍ ആകെയുള്ള എട്ടുപ്രതികളില്‍ ഏഴുപേര്‍ പിടിയിലായി.
കേസിലെ മൂന്നു പ്രതികളാണ് ആഗസ്ത് 30 വെള്ളിയാഴ്ച ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പന്നിച്ചിറയില്‍ ഭാസ്കരന്റെ മകന്‍ സുഭാഷ് (25), പൊത്താപ്പുറത്ത് ധനഞ്ജയന്റെ മകന്‍ മനോജ് (25), തെന്നടിയില്‍ സദാനന്ദന്റെ മകന്‍ ജയറാം(30) എന്നിവരാണ് കീഴടങ്ങിയത്.
ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ 18-ാം വാര്‍ഡില്‍ പായിക്കാട് വെളിയില്‍ ശിവാനന്ദന്റെ മകനാണ് കൊലചെയ്യപ്പെട്ട ലാജ്മോന്‍. നേരത്തെ ഈ കേസിലെ നാല് പ്രതികളെ അര്‍ത്തുങ്കല്‍ പൊലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications