വൈദ്യുതിനിരക്ക്: പ്രക്ഷോഭം അക്രമാസക്തമായി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് നടത്തിയ പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായി.
കൊല്ലത്ത് മുഖ്യമന്ത്രി എ. കെ. ആന്റണിയെ തടയാന്‍ ശ്രമിച്ച എട്ട് സി പി ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. അടൂരില്‍ സി പി ഐ നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ലാത്തിവീശി. 11 പേര്‍ക്ക് പരിക്കേറ്റു.
മൂവാറ്റുപുഴയില്‍ സി പി ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. പറവൂരില്‍ വൈദ്യുതി ബോര്‍ഡ് ഓഫീസിലേക്ക് പ്രകടനക്കാര്‍ തള്ളിക്കയറി.
ചങ്ങനാശേരിയിയിലും തൃക്കൊടിത്താനത്തും മാരാരിക്കുളത്തും സി പി ഐ പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസ് കയ്യേറി ഫയലുകള്‍ നശിപ്പിക്കുകയും അലമാരകള്‍ മറിച്ചിടുകയും ചെയ്തു.
ഈരാറ്റുപേട്ടയില്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ അക്രമാസക്തമായി. ഇതിനെ തുടര്‍ന്ന് 24 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications