നചിത്രവീരന്‍ അറസ്റിലായി
ചെന്നൈ: യുവതികളെ കബളിപ്പിച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം നചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍ അറസ്റിലായി. താംബരം തിരുനീര്‍മലൈ റോഡിലുള്ള കലൈവാണി സ്റുഡിയോയുടെ ഉടമയയാ പാര്‍ഥിപന്‍ (36) ആണ് അറസ്റിലായത്.
പലരുടെയും നചിത്രങ്ങളെടുത്ത് വിദേശത്ത് അയച്ച് പണം സമ്പാദിച്ചുപോരികയായികുന്നു ഇയാള്‍. താമ്പരം കടപ്പ സ്വദേശി അലമേലു എന്ന യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റിലായത്.
ഫോട്ടോയെടുക്കാനായി സ്റുഡിയോലെത്തിയ അലമേലുവിനോട് മോഡലാവാനുള്ള സൗന്ദര്യം അവര്‍ക്കുണ്ടെന്നും ലക്ഷങ്ങള്‍ മോഡലിംഗിലൂടെ സമ്പാദിക്കാമെന്നും പാര്‍ഥിപന്‍ പറഞ്ഞു. മോഡലിംഗില്‍ താത്പര്യമില്ലെന്ന് അലമേലു പാര്‍ഥിപനെ അറിയിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് ഫോട്ടോ വാങ്ങാന്‍ അലമേലു വന്നപ്പോള്‍ പാര്‍ഥിപന്‍ അവര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ കൂള്‍ഡ്രിംഗ്സ് നല്‍കി. അലമേലു അബോധാവസ്ഥയിലായപ്പോള്‍ അവരുടെ നചിത്രങ്ങളെടുത്തു.
നചിത്രങ്ങള്‍ വിദേശത്തയച്ചാല്‍ നല്ല കാശ് കിട്ടുമെന്നും അലമേലുവിന് നല്ലൊരു തുക താന്‍ നല്‍കാമെന്നും ഇനിയും ഇത്തരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യണമെന്നും പാര്‍ഥിപന്‍ പറഞ്ഞു. അലമേലു വഴങ്ങാതിരുന്നപ്പോള്‍ ഫോട്ടോകള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് പാര്‍ഥിപന്‍ അവരെ ഭീഷണിപ്പെടുത്തി.
കുറച്ച് ദിവസങ്ങള്‍ അലമേലു പാര്‍ഥിപന്റെ ഭീഷണിയ്ക്ക് വഴങ്ങി. പാര്‍ഥിപന്‍ ബ്ലാക്ക് മെയിലിംഗ് തുടര്‍ന്നപ്പോള്‍ അലമേലു ഇക്കാര്യം അമ്മയോട് പറഞ്ഞു. ഇരുവരും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പാര്‍ഥിപന്‍ പൊലീസിന്റെ പിടിയിലായത്.
അലമേലുവിനെ പോലെ പല സ്ത്രീകളുടെയും നചിത്രങ്ങളെടുത്ത് പാര്‍ഥിപന്‍ വിദേശത്തയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നചിത്രങ്ങളെടുക്കുന്നതിന് അവര്‍ക്ക് പാര്‍ഥിപന്‍ നല്ല തുകയും നല്‍കിയിരുന്നു.












Click it and Unblock the Notifications