Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൂതനാവാന്‍ മൈസൂരിലെ അഭിഭാഷകന്‍

ബാംഗ്ലൂര്‍: നാഗപ്പയുടെ മോചനത്തിന് മധ്യസ്ഥത വഹിക്കാന്‍ മൈസൂരിലെ പ്രമുഖ അഭിഭാഷകന്‍ കെ. ആര്‍. സുബുകൃഷ്ണ മുന്നോട്ടുവന്നു. വീരപ്പനുമായി ബന്ധമുണ്ടെന്ന പേരില്‍ ടാഡ പ്രകാരം അറസ്റിലായവര്‍ക്ക് നിയമസഹായം നല്‍കിയ അഭിഭാഷകനാണ് സുബുകൃഷ്ണ.

മൈസൂരിലെ മറ്റൊരു അഭിഭാഷകനായ വേണുഗോപാലും മാധ്യസ്ഥ്യത്തിന് തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അതേ സമയം സന്ധി സംഭാഷണത്തിന് വീരപ്പന്‍ ഇതുവരെ ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ ദൂതനെ അയക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താന്‍ കര്‍ണാടക സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നാഗപ്പയെ തട്ടിക്കൊണ്ടുപോയി അഞ്ചു ദിവസം കഴിഞ്ഞിട്ടും വീരപ്പന്‍ ദൂതനെ അയക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.

സന്ധി സംഭാഷണങ്ങളിലൂടെ കന്നട ചലച്ചിത്രതാരം രാജ്കുമാറിനെ വീരപ്പന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചതു പോലെ നാഗപ്പയെയും മോചിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. വീരപ്പനുമായുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നത് ബുദ്ധിയല്ലെന്നും അത് നാഗപ്പയുടെ ജീവന് ഭീഷണിയാവുമെന്നും കര്‍ണാടക സര്‍ക്കാര്‍ കരുതുന്നു.

ദൂതനെ അയക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കഴിഞ്ഞ ദിവസം കര്‍ണാടക മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+