കരിപ്പൂര്‍ വിമാനത്താവളത്തോട് അവഗണന
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോട് ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും അവഗണന കാണിക്കുകയാണെന്ന് കലിക്കറ്റ് ചേംബര്‍ ഒഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ്, കേരള റിക്രൂട്ട്മെന്റ് ഏജന്റ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ഹജ് ഗ്രൂപ്പ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ആരോപിച്ചു.
ആയിരക്കണക്കിനാളുകളുടെ ഗള്‍ഫ് യാത്ര ഇതുമൂലം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
വേണ്ടത്ര വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നില്ല. യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications