കൊല്ലത്ത് സമരക്കാര്‍ക്ക് പൊലീസ് മര്‍ദനം
കൊല്ലം: വൈദ്യുതി ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച എ ഐ വൈ എഫ് പ്രവര്‍ത്തകരെ പൊലീസ് ഹോക്കിസ്റിക്കും റൂള്‍ത്തടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു.
സാരമായി പരിക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
ആഗസ്ത് 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം കന്റോണ്‍മെന്റ് ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ ഓഫീസില്‍ പ്രകടനമായെത്തിയ സമരക്കാരെ ഗേറ്റില്‍ വെച്ച് പൊലീസ് അടിച്ചോടിച്ചു. ഇതിനിടയില്‍ അകത്ത് കയറി മുഖ്യമന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ചവരെയാണ് ഹോക്കിസ്റിക്കും റൂള്‍ത്തടിയും കൊണ്ട് പൊലീസ് നേരിട്ടത്.
ഹോക്കിസ്റിക്ക് കൊണ്ടുള്ള അടിയേറ്റ് താഴെ വീണവരെ പൊലീസ് വളഞ്ഞുവെച്ച് ചവിട്ടി. അടിയേറ്റ് അവശരായവരെ പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോവുംവഴി ജീപ്പിലിട്ടും മര്‍ദിച്ചു. നെഞ്ചില്‍ ചവിട്ടേറ്റ ഒരാള്‍ പൊലീസ് സ്റേഷനില്‍ വെച്ച് ചര്‍ദിച്ചു.












Click it and Unblock the Notifications