Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐകാര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയ്ക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധം അക്രമാസക്തമായി. മിക്ക ജില്ലകളിലും പൊലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി.

പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ 12 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100ല്‍ പരം പേരെ പൊലീസ് അറസ്റ് ചെയ്തു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും വൈദ്യുതിഭവനിലേക്കും നടന്ന ഡിവൈഎഫ്ഐ പ്രകടനം അക്രമാസക്തമായി. ഏതാനും സ്വകാര്യവാഹനങ്ങള്‍ പ്രകടനക്കാര്‍ തകര്‍ത്തു. പട്ടികജാതി-വകുപ്പ് മന്ത്രി കുട്ടപ്പന്റെ കാറിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പരിക്കേറ്റ 12 പേരെ ആശുപത്രിയിലാക്കി.

എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടിവന്നു. പലയിടത്തും ഡിവൈഎഫ്ഐക്കാര്‍ വൈദ്യുതി മന്ത്രിയുടെ കോലംകത്തിച്ചു. ചിലയിടങ്ങളില്‍ വൈദ്യുതിബോര്‍ഡ് ഓഫീസിന് നേരെയും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും കല്ലേറ് നടന്നു. തൃശൂരില്‍ 29 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ് ചെയ്തു.

വൈദ്യുതിചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കുന്നതുവരെ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ഡിവൈഎഫ്ഐ എക്സിക്യൂട്ടീവ് സമിതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+