രണ്ടു ദിവസം പണിമുടക്ക,് ഹര്‍ത്താല്‍
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 17, 18 തീയതികളില്‍ പണിമുടക്കും ഹര്‍ത്താലും നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചു. 48 മണിക്കൂര്‍ നേരമായിരിയ്ക്കും ഹര്‍ത്താല്‍. ആഗസ്ത് 31 ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ഈ തീരുമാനമെടുത്തത്.
വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് ഇടതുമുന്നണി തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ അറിയിച്ച ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചു. ഇതിന് മുന്നോടിയായി സപ്തംബര്‍ 2,3 തീയതികളില്‍ ഇടതുമുന്നണി ജില്ലാ, മണ്ഡലം യോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിക്കും. ഈ ദിവസങ്ങളില്‍ എല്ലാ വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസുകളില്‍ ഉപരോധം സംഘടിപ്പിക്കും.
എന്തുഭാരവും ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാമെന്ന ഒരു അഹന്ത സര്‍ക്കാരിനുണ്ട്. ഇത് വിലപ്പോകില്ല. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ ലാത്തിച്ചാര്‍ജ്ജ് നടത്തി അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്നും പാലൊളി പറഞ്ഞു.












Click it and Unblock the Notifications