Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജരേഖ: മൊബൈല്‍ വിവരങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: മന്ത്രി തോമസിനെ ഹവാലക്കേസുമായി ബന്ധപ്പെടുത്തുന്ന വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ ക്രൈംബ്രാഞ്ചിന് സംശയമുള്ള ചില മൊബൈല്‍ നമ്പറുകളെപ്പറ്റി വിശദവിവരങ്ങള്‍ ലഭിച്ചു. മൊബൈല്‍ കമ്പനികള്‍ തന്നെയാണ് ഈ ഫോണ്‍നമ്പറുകളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയത്.

നേരത്തെ ഈ വിവരങ്ങള്‍ കൈമാറാന്‍ മൊബൈല്‍ കമ്പനികള്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഏറിയപ്പോഴാണ് കേരളത്തിലെ രണ്ടു പ്രമുഖ മൊബൈല്‍ കമ്പനികള്‍ സംശയമുള്ള മൊബൈല്‍ നമ്പറുകളുടെ എല്ലാ വിവരങ്ങളും കൈമാറിയത്. ഏകദേശം 15 മൊബൈല്‍ നമ്പറുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ചിന് ആവശ്യമുണ്ടായിരുന്നത്.

ശോഭനാ ജോര്‍ജ്ജ് എംഎല്‍എ, സൂര്യാടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍, തനിനിറം മുന്‍ ലേഖകന്‍ ജയചന്ദ്രന്‍, ശോഭനാ ജോര്‍ജ്ജിന്റെ പിഎമാരായ അനില്‍, ജെയിംസ്, ചില വ്യവസായപ്രമുഖര്‍ എന്നിവരുടെ മൊബൈല്‍ നമ്പറുകള്‍ ഇതില്‍പ്പെടും. സൂര്യാ ടിവിയില്‍ വ്യാജരേഖ സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്ത ദിവസവും അതിന് തൊട്ടുമുമ്പും ഈ മൊബൈല്‍ നമ്പറുകളിലേക്ക് ആരൊക്കെ, ആരെയൊക്കെ എത്ര തവണ വിളിച്ചു എന്ന വിവരമാണ് മൊബൈല്‍ കമ്പനികള്‍ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു.

ഇതിനിടെ വ്യാജരേഖാക്കേസ് വിവാദം മുറുകിയപ്പോള്‍ കേരളം വിട്ട ശോഭനാ ജോര്‍ജ്ജ് ആഗസ്ത് 31 ശനിയാഴ്ച കേരളത്തിലെത്തുമെന്ന് കരുതുന്നു. ആഗസ്ത് 16ന് മൂന്നാറില്‍ നിന്ന് ബാംഗ്ലൂര്‍ വഴി ചെന്നൈയിലെത്തിയ ശോഭനാ ജോര്‍ജ്ജ് അവിടെ ഒന്നരയാഴ്ചയിലധികം തങ്ങിയതിന് ശേഷമാണ് കേരളത്തിലെത്തുന്നത്.

കേരളത്തിലെത്തിയാല്‍ ഉടന്‍ ശോഭനാ ജോര്‍ജ്ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. ഇതിനുള്ള നടപടികളെല്ലാം ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശോഭനാ ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിയും ക്രൈംബ്രാഞ്ചിന് പച്ചക്കൊടി നല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+