കേരളത്തില്‍ ഫോണ്‍ നമ്പരുകള്‍ ഏഴക്കമാകും
തിരുവനന്തപുരം: കേരളത്തില്‍ എല്ലാ ടെലഫോണ്‍ നമ്പരുകളും ഏഴക്കമാകുന്നു. നിലവിലുള്ള നമ്പരിന് മുന്നില്‍ രണ്ട് ചേര്‍ത്താണ് ഏഴക്കമാക്കുന്നത്.
ഇതു സംബന്ധിച്ച നിര്‍ദേശം ദില്ലിയിലെ ബി എസ് എന്‍ എല്‍ ആസ്ഥാനത്തു നിന്ന് ലഭിച്ചിട്ടുണ്ട്. നമ്പര്‍മാറ്റം എന്നുമുതല്‍ ഏര്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടില്ല.
കേരളത്തില്‍ സ്വകാര്യ കമ്പനികള്‍ കടന്നുവരുന്നതോടെ ടെലഫോണ്‍ രംഗത്ത് ബി എസ് ന്‍ എല്ലിന്റെ കുത്തക ഇല്ലാതാവുകയാണ്. റിലയന്‍സ് ഗ്രൂപ്പാണ് കേരളത്തില്‍ ടെലഫോണ്‍ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യ കമ്പനി.












Click it and Unblock the Notifications