Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരക്ക് വര്‍ധന: വ്യവസായങ്ങള്‍ പ്രതിസന്ധിയില്‍

കൊച്ചി: വൈദ്യുതി നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ചില വ്യവസായ സ്ഥാപനങ്ങള്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു.

ഇന്ത്യന്‍ അലൂമിനിയം കമ്പനി (ഇന്റല്‍), കാര്‍ബോണിയം യൂണിവേഴ്സല്‍, ബിനാനി സിങ്ക്, ട്രാവങ്കൂര്‍ ഇലക്ട്രോ കെമിക്കല്‍സ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ടിനെയും ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെയും വൈദ്യുതി നിരക്ക് വര്‍ധനവ് വന്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ അലൂമിനിയം കമ്പനി (ഇന്റല്‍)യ്ക്ക് വൈദ്യുതി ചാര്‍ജ് വര്‍ധനവിനെ തുടര്‍ന്ന് ഒരു കോടി രൂപയാണ് അധികബാധ്യതയുണ്ടായിരിക്കുന്നത്. ഇന്റലിന്റെ 40 ടണ്‍ അലൂമിനിയം ദിവസം ഉത്പാദിപ്പിക്കുന്ന ദ്രവീകരണ വിഭാഗം അടച്ചുപൂട്ടുകയേ നിവൃത്തിയുള്ളൂവെന്ന് കമ്പനിയുടെ ഒരു വക്താവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്റലിന് ഒരു മാസം ഒരു കോടി രൂപയുടെ നഷ്ടമാണുണ്ടാവുന്നത്. 13.75 കോടിയുടെ അധികബാധ്യതയാണ് ഇന്റലിന് ഇതുമൂലം ഒരു വര്‍ഷമുണ്ടാവുന്നത്. വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചത് ഇന്റലിന്റെ ബാധ്യത ഭീമമാക്കും. പ്ലാന്റ് പൂട്ടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് ഇന്റല്‍ അധികൃതര്‍ പറയുന്നത്.

ആഗോള വിപണിയില്‍ അലൂമിനിയത്തിന്റെ വില കുറഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതും ഇന്റലിനെ നേരത്തെ തന്നെ പ്രതിസന്ധിയിലെത്തിച്ചിരുന്നു. വൈദ്യുതി നിരക്ക് വര്‍ധന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും.

974 സ്ഥിരം ജോലിക്കാരും 200 കരാര്‍ ജോലിക്കാരുമാണ് ഇന്റലിന്റെ ദ്രവീകരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്.

വൈദ്യുതി നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് കാര്‍ബോറാണ്ഡം യൂനിവേഴ്സലിന്റെ നഷ്ടം 27 ലക്ഷവും കോടിയും ബിനാനി സിങ്കിന്റെ നഷ്ടം 50 ലക്ഷമായും ഉയരും. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളായ ഫാക്ടിന് 70 ലക്ഷവും ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് 90 ലക്ഷവും നഷ്ടമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+