വൈദ്യുതി നിരക്ക്: പ്രക്ഷോഭം തുടരുന്നു
കോഴിക്കോട്: വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഗസ്ത് 31 ശനിയാഴ്ചയും പ്രക്ഷോഭം തുടര്‍ന്നു.
വടക്കന്‍ ജില്ലകളില്‍ പ്രക്ഷോഭം അക്രമാസാക്തമായി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വൈദ്യുതി ബോര്‍ഡ് ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസിന് നേരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. കല്ലേറില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ ജില്ലയിലെ തലശേരി, തളിപ്പറമ്പ്, പേരാവൂര്‍ എന്നിവിടങ്ങളില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വഴിതടയല്‍ സമരം നടത്തി.
കണ്ണൂരിലെ പാപ്പിനിശേരിക്കടുത്ത് ഇരുമ്പനത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസിന്റെ ചില്ലുകള്‍ തകര്‍ത്തു. ഓഫീസിന്റെ ഭിത്തിയില്‍ കരിഓയിലൊഴിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.












Click it and Unblock the Notifications