വെള്ളം പിടിച്ചെടുക്കുമെന്ന് തമിഴ്നാട് മന്ത്രി
കുമളി: ആവശ്യമെങ്കില്‍ മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് വെള്ളം പിടിച്ചെടുക്കുമെന്ന് തമിഴ്നാട് മന്ത്രി പനീര്‍ ശെല്‍വം.
ആഗസ്ത് 31 ശനിയാഴ്ച മുല്ലപ്പെരിയാര്‍ ഡാമില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് പനീര്‍ ശെല്‍വം ഇങ്ങനെ പറഞ്ഞത്. ഡാമിന്റെ ഉയരം കൂട്ടണമെന്ന തമിഴ്നാടിന്റെ ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.
എ ഐ എ ഡി എം കെ മന്ത്രിസഭ തമിഴ്നാട്ടില്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒരു മന്ത്രി മുല്ലപ്പെരിയാര്‍ ഡാമില്‍ സന്ദര്‍ശനം നടത്തുന്നത്.
ഇടവപ്പാതി മഴ കുറവായതിനാല്‍ ഇപ്പോള്‍ 117 അടി വെള്ളമേ അണക്കെട്ടിലുള്ളൂ. 142 അടി വരെ ജലനിരപ്പ് ഉയര്‍ത്തണമെന്നാണ് തമിഴ്നാട് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications