Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന: ശോഭന

തിരുവനന്തപുരം: മന്ത്രി തോമസിനെതിരായ വ്യാജരേഖാക്കേസില്‍ തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി ശോഭനാ ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. കേരളത്തിന് പുറത്ത് ഒന്നരയാഴ്ചത്തെ താമസത്തിന് ശേഷം തിരിച്ചെത്തിയ ശോഭനാ ജോര്‍ജ്ജ് ആഗസ്ത് 31 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

ഞാനുമായി ബന്ധപ്പെട്ടവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യുന്നു. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആരെയും പൊലീസ് വെറുതെ വിടുന്നില്ല. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പീഡനമാണ്.- ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.

ഞാന്‍ നിരപരാധിയാണ്. ഈ കേസില്‍ എനിക്കെതിരെ ഇത്രയ്ക്കധികം ആരോപണമുണ്ടായിട്ടും സഭാനേതാവ് എന്നതിനപ്പുറം ഞാന്‍ കൂടി ഉള്‍പ്പെട്ട പാര്‍ട്ടിയുടെ നേതാവെന്ന നിലയ്ക്ക് എന്നോട് ഇതുവരെ മുഖ്യമന്ത്രി ഇതിനെക്കുറിച്ച് ഒരക്ഷരം പോലും ചോദിക്കാതിരുന്നത് മനസ്സിനെ വേദനിപ്പിച്ചു. ഇനി നേരിട്ട് കാണാന്‍ ചെന്നാല്‍ സ്വാധീനിക്കുകയാണെന്ന പരാതിയുണ്ടാകുമെന്ന് ഭയന്ന് ഞാന്‍ അദ്ദേഹത്തെ കാണാനും പോയില്ല. തന്നെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. കേസുമായി ഏത് രീതിയിലും സഹകരിക്കാന്‍ തയ്യറാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് താന്‍ കേരളത്തിന് പുറത്ത് പോയതെന്നും ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.

തിരുവനന്തപുരത്ത് എത്തിയ ഉടന്‍ അവര്‍ കെ. കരുണാകരനെ ചെന്നുകണ്ടു. അധികം വൈകാതെ ശോഭനാ ജോര്‍ജ്ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. ഇതിനുള്ള നടപടികളെല്ലാം ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശോഭനാ ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിയും ക്രൈംബ്രാഞ്ചിന് പച്ചക്കൊടി നല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+