കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റാമ്പ് ഡ്യൂട്ടി: കെട്ടിടനിര്‍മ്മാണം സ്തംഭിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ സ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ പുതിയ പരിഷ്കാരം കെട്ടിടനിര്‍മ്മാണമേഖലയില്‍ സ്തംഭനമുണ്ടാക്കുന്നതായി പരാതി. നേരത്തെ ഭൂമിയുടെ വിലയ്ക്ക് മാത്രം സ്റാമ്പ് ഡ്യൂട്ടി നല്കിയാല്‍ മതിയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഭൂമിവിലയോടൊപ്പം കെട്ടിടത്തിന്റെ ചെലവും കൂടി ഉള്‍പ്പെടുത്തിയാണ് സ്റാമ്പ് ഡ്യൂട്ടി കണക്കാക്കുന്നത്. ഇത് കെട്ടിടനിര്‍മ്മാതക്കള്‍ക്ക് മാത്രമല്ല, ഉപയോക്താക്കള്‍ക്കും ബാധ്യത വരുത്തുന്നു.

നേരത്തെ കെട്ടിടം നില്ക്കുന്ന സ്ഥലത്തിന്റെ വില കണക്കാക്കി, ഇതിന് മാത്രം സ്റാമ്പ് ഡ്യൂട്ടി നല്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ കെട്ടിടത്തിന്റെ വില കൂടി ഭൂമിയുടെ വിലയോടൊപ്പം കൂട്ടി സ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നതിനാല്‍ നേരത്തെയുള്ളതിനേക്കാള്‍ അഞ്ചിരട്ടിയോളം സ്റാമ്പ് ഡ്യൂട്ടി അധികം നല്കേണ്ടിവരുന്നതായി പരാതിയുണ്ട്.

സര്‍ക്കാരിന്റെ ഈ നീക്കം റിയല്‍ എസ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന്കരുതുന്നു. സ്റാമ്പ് ഡ്യൂട്ടിയുടെ കാര്യത്തില്‍ സ്വകാര്യമേഖലയോട് സര്‍ക്കാര്‍ വിവേചനപരമായാണ് പെരുമാറുന്നതെന്ന് കേരള ബില്‍ഡേഴ്സ് ഫോറം ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X