സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വെളിയം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
നിരക്ക് വര്‍ധനവ് പിന്‍വലിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ല. നിരക്ക് വര്‍ധനവ് പിന്‍വലിച്ച ശേഷം മാത്രം ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാം. ആഗസ്ത് 31 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെളിയം.
പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവും.
നാനാതരത്തില്‍ സമരം മുന്നോട്ടുകൊണ്ടുപോവും. കറന്റ് ബില്ലടക്കില്ല. ബില്ലടപ്പിക്കുന്നതിന്റെ മിടുക്കൊന്നു കാണട്ടെ. വെളിയം പറഞ്ഞു.












Click it and Unblock the Notifications