വളയത്ത് വയര്‍ലെസ് പിടികൂടി
നാദാപുരം: വളയം പഞ്ചായത്തിലെ ഒരു വീട്ടില്‍ നിന്ന് പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉപകരണങ്ങള്‍ പിടിച്ചു. മുസ്ലിം ലീഗ് അനുഭാവിയായ പുലയങ്കണ്ടി കുഞ്ഞമ്മദിന്റെ ചെറുമോത്തിലെ വീട്ടില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
തോക്ക്, വെട്ടുകത്തി, മഴു എന്നീ ആയുധങ്ങളും പിടികൂടി. പത്തായത്തിന് മുകളിലാണ് വയര്‍ലെസ് സെറ്റ് സൂക്ഷിച്ചിരുന്നത്. റൂറല്‍ ജില്ലയില്‍ മാത്രമല്ല, കാസര്‍കോട് വരെയുള്ള സ്ഥലങ്ങളിലെ പൊലീസ് സന്ദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഈ ഉപകരണത്തിന് കഴിയുമെന്ന് പരിശോധനയില്‍ വ്യക്തമായി.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ഈ വയര്‍ലെസ് ഉപകരണങ്ങള്‍ ഇപ്പോള്‍ വളയം പൊലീസ് സ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞമ്മദിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications