കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വീരപ്പന് ഒരു ഡോക്ടറെ തട്ടിക്കൊണ്ടുപോയി
ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയെ റാഞ്ചി ആറ് ദിവസങ്ങള്‍ക്ക് ശേഷം വീരപ്പന് ഒരാളെ കൂടി തട്ടിക്കൊണ്ടുപോയി.
നാഗപ്പയെ തട്ടിക്കൊണ്ടുപോയ അതേ പ്രദേശത്തു നിന്ന് ഒരു ഡോക്ടറെയാണ് സപ്തംബര്‍ ഒന്ന് ഞായറാഴ്ച രാവിലെ വീരപ്പന് തട്ടിക്കൊണ്ടുപോയത്. കൊള്ളേഗലില് നിന്നാണ് നാഗപ്പയെ റാഞ്ചിയത്.
വീരപ്പന്റെ പിടിയില്‍ നിന്ന് നാഗപ്പയെ മോചിപ്പിക്കുന്നതിന് സംയുക്ത ദൗത്യ സേന ശ്രമം തുടരുന്നതിനിടെയാണ് വീരപ്പന് അടുത്ത റാഞ്ചല്‍ നടത്തിയത്.
Story first published: Sunday, September 1, 2002, 5:30 [IST]