വര്‍ധനവ് പിന്‍വലിക്കണം: അനില്‍കുമാര്‍
കല്പറ്റ: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനോട് യൂത്ത് കോണ്‍ഗ്രസിന് യോജിപ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍.
ഇത്രയും ഭീമമായ നിരക്ക് വര്‍ധനവ് ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. സപ്തംബര്‍ ഒന്ന് ഞായറാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അനില്‍കുമാര്‍.
വൈദ്യുതി നിരക്ക് വര്‍ധനവിനെ കുറിച്ച് മന്ത്രിമാര്‍ വ്യത്യസ്ത അഭിപ്രായം പറയുന്നത് മന്ത്രിമാര്‍ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമാവുന്നതിന്റെ സൂചനയാണെന്ന് അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications