Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്കാര ടൂറിസത്തിന് പുതിയ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ഉത്സവകേന്ദ്രങ്ങളിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍ ഹൊറൈസണ്‍ ടൂറിസം പ്രൊജക്ട്സും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

സംസ്കാര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ഫെയര്‍ ഹൊറൈസണും ചേര്‍ന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും.

90 ക്ഷേത്ര ഉത്സവങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വടക്കേ അമേരിക്കയും യൂറോപ്പിലും കേരളത്തിലെ സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ സവിശേഷതകള്‍ക്ക് പ്രചാരം കൊടുക്കുന്നതിനായി ഫെയര്‍ ഹൊറൈസണ്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ബസു സന്ദര്‍ശനം നടത്തും.

കല്‍പ്പാത്തി രഥോത്സവം കാണുന്നതിനായി ഫ്രാന്‍സിലെയും ജര്‍മനിയിലെയും സ്പെയിനിലെയും യു എസിലെയും വിനോദസഞ്ചാരി സംഘങ്ങള്‍ ഈ വര്‍ഷം കേരളത്തിലെത്തുന്നുണ്ടെന്ന് ബസു പറഞ്ഞു. ആറാട്ടുപുഴ ഉത്സവത്തിനും ധാരാളമായി വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ സംസ്കാര വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ക്ക് പ്രചാരം കൊടുക്കുന്നതിലാണ് ആദ്യത്തെ ഒരു വര്‍ഷം പ്രധാനമായും ശ്രദ്ധിക്കുന്നത്. 2003 ഒക്ടോബര്‍ മുതല്‍ ഇതിന് ഫലം കണ്ടുതുടങ്ങുമെന്ന് ബസു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+