ഫാക്ട് പിരിച്ചുവിടലിന് അനുമതി തേടി
കളമേശരി: 950 തൊഴിലാളികളെ പിരിച്ചുവിടുന്നതിന് ഫാക്ട് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി.
ലേബര്‍ സെക്രട്ടറിക്ക് ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍. എസ്. ഷേണായി ഇതുസംബന്ധിച്ച് കത്ത് നല്‍കി.
ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍, കൊച്ചിന്‍ ഡിവിഷനുകളിലെ 950 തൊഴിലാളികളെ പിരിച്ചുവിടാനാണ് നീക്കം. മാനേജ്മെന്റ് ജീവനക്കാരെ കൂടാതെ 4550 തൊഴിലാളികളാണ് ഇരുഡിവിഷനുകളിലുമായി ജോലി ചെയ്യുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിന് കാരണമായി പറയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 71.61 കോടിയാണ് ഫാക്ടിന്റെ നഷ്ടമെന്ന് അധികൃതര്‍ പറയുന്നു. ജൂലായില്‍ നഷ്ടം 90 കോടിയായി വര്‍ധിച്ചു.












Click it and Unblock the Notifications