വിദേശമലയാളികള്‍ ഗ്രാമങ്ങള്‍ ദത്തെടുക്കും
ദില്ലി: വിദേശമലയാളികളെക്കൊണ്ട് കേരളത്തിലെ ഗ്രാമങ്ങള്‍ ദത്തെടുപ്പിക്കുമെന്ന് പ്രവാസി കാര്യമന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞു. ഇങ്ങിനെ കേരളത്തിന്റെ സമഗ്രപുരോഗതിയില്‍ വിദേശമലയാളികളെക്കൂടി പങ്കെടുപ്പിക്കാനാണ് പ്രവാസി കാര്യവകുപ്പിന്റെ ലക്ഷ്യം.
എന്റെ ഗ്രാമം, എന്റെ സ്വപ്നം എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് എം.എം. ഹസ്സനും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയും വ്യക്തമാക്കി. ജര്‍മ്മനിയില്‍ നടന്ന സമവായം-2002ല്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ മന്ത്രിമാര്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
വിദേശമലയാളികളുടെ പുതിയ തലമുറയ്ക്ക് മലയാളം പഠിക്കാനുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസപദ്ധതിയ്ക്ക് നോര്‍ക്ക രൂപം നല്കും. മലയാളം സംസാരിക്കാന്‍ സഹായിക്കുന്ന സിഡി റോം, മലയാളത്തിലെ പ്രശസ്ത സാഹിത്യസൃഷ്ടികളുടെ കസെറ്റ് എന്നിവ തയ്യാറാക്കാനും നോര്‍ക്ക ലക്ഷ്യമിടുന്നു. ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ് ഫാലിയ പ്രവിശ്യയില്‍ ആരംഭിക്കുന്ന ആയുര്‍വേദ അക്കാദമിക്ക് സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്കും.
കൊച്ചിയിലെ സ്കൈ ബസിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവാന്‍ ജര്‍മ്മന്‍കമ്പനിയായ സീമന്‍സ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications