ഗള്‍ഫ് മലയാളി സമ്മേളനം ഒക്ടോബര്‍ 27ന്
ദുബായ്: ഒക്ടോബര്‍ 272ന് ദുബായില്‍ നടക്കുന്ന ഗള്‍ഫ് മലയാളി സമ്മേളനത്തില്‍ ആറ് രാജ്യങ്ങളില്‍ നിന്നുള്ള 22 മലയാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
യു എ ഇ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീര്‍, എം. എം. ഹസ്സന്‍, അബ്ദുള്‍ സമദ് സമദാനി, ഇ. അഹമ്മദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹറിന്‍, ഖത്തര്‍, യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികള്‍ ഗള്‍ഫ് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യു എ ഇ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സി. വി. എം. വാണിമേല്‍ പറഞ്ഞു. വിമാനക്കൂലി വര്‍ധനവ് പിന്‍വലിക്കുക, കസ്റംസ്-ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വെക്കും.
മന്ത്രിമാരുടെ വാക്കുകളും പ്രവൃത്തികളും ഒത്തുപോവുന്നില്ല. വോട്ട് ചെയ്യാന്‍ പോലും അനുവാദമില്ലാത്ത ഗള്‍ഫ് മലയാളികള്‍ സര്‍ക്കാരിന്റെ സമീപനത്തില്‍ അസംതൃപ്തരാണ്- വാണിമേല്‍ പറഞ്ഞു.












Click it and Unblock the Notifications