Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയാകേണ്ടത് ഇന്ത്യക്കാര്‍: വെങ്കയ്യ

തിരുവനന്തപുരം: പ്രധാനമന്ത്രിപദമടക്കമുള്ള എല്ലാ പ്രധാനപദവികളും ഇന്ത്യയില്‍ ജനിച്ച പൗരന്മാരാണ് വഹിക്കേണ്ടതെന്ന ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപി അധ്യക്ഷന്‍ വെങ്കയ്യ നായിഡു. സപ്തംബര്‍ ഒന്ന് ഞായറാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയ ഗാന്ധിയുടെ വിദേശപൗരത്വം സംബന്ധിച്ച ജയലളിതയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. ഭരണഘടനാപ്രകാരമുള്ള എല്ലാ പ്രധാന പദവികളും കയ്യാളേണ്ടത് ഇന്ത്യയില്‍ ജനിച്ച പൗരന്മാര്‍ തന്നെയാണ്. - വെങ്കയ്യ പറഞ്ഞു.

നമ്മള്‍ വിദേശ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞവരാണ്. വിദേശഭരണത്തിനെതിരെ നമ്മള്‍ പൊരുതി. തങ്ങളുടെ പ്രധാനമന്ത്രിയായി, നേതാവായി ഒരു ഇന്ത്യക്കാരന്‍ വരണമെന്ന് എല്ലാ ഇന്ത്യക്കാരും, ജാതി-മത-വംശ ചിന്തകള്‍ക്കതീതമായി ആഗ്രഹിക്കുന്നു. - വെങ്കയ്യ നായിഡു പറഞ്ഞു.

കേരളത്തിലെ ബിജെപി നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. എന്തായാലും കേരളത്തിലെ പാര്‍ടി പ്രശ്നങ്ങള്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യുമെന്നും വെങ്കയ്യ പറഞ്ഞു. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയെക്കുറിച്ചുള്ള ചോദ്യത്തിന് അത് ചര്‍ച്ച ചെയ്ത് നിലപാടെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നായിരുന്നു വെങ്കയ്യയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+