നിരക്ക് വര്‍ധന ഒഴിവാക്കാന്‍ വിഎസ് ഫോര്‍മുല
തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധന ഒഴിവാക്കാന്‍ ബദല്‍ ഫോര്‍മുലയുമായി പ്രതിപക്ഷനേതാവ് വിഎസ്. താപവൈദ്യുതി വാങ്ങാന്‍ പ്രതിമാസം ചെലവാകേണ്ടിവരുന്ന 20 കോടി രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്കണമെന്നതാണ് വിഎസ് മുന്നോട്ട് വച്ച നിര്‍ദേശം.
അബ്കാരികള്‍ക്കും കോഴിക്കച്ചവടക്കാര്‍ക്കും സബ്സിഡി നല്കുന്ന സര്‍ക്കാരിന് എന്തുകൊണ്ട് വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാന്‍ 20 കോടി രൂപ സബ്സിഡി നല്കിക്കൂടാ? അങ്ങിനെയെങ്കില്‍ നാലു നയാപൈസ പോലും വൈദ്യുതിചാര്‍ജ്ജായി കൂട്ടേണ്ടി വരില്ല. - വിഎസ് പറഞ്ഞു.
ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്പിക്കുന്നതിന് പകരം കെഎസ്ഇബിയ്ക്ക് സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട 4,600 കോടി രൂപ പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. മഴയില്ലാത്തതു മൂലമാണ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നത് എന്ന സര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമാണ്. - വിഎസ് പറഞ്ഞു.
സമരം തല്ലിയൊതുക്കാമെന്ന് വിചാരിക്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണ്. പൊതുമുതല്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുകയാണെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications