കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: ഗ്രാമക്കോടതിയുടെ വിധിയനുസരിച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ആറു യൂവാക്കലെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന്‍ കോടതി വിധിച്ചു. യുഎസ് അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഈ കേസില്‍ ആഗസ്ത് 31 ശനിയാഴ്ച അര്‍ധരാത്രിയ്ക്കുശേഷമാണ് പാക് കോടതി വിധി പ്രസ്താവിച്ചത്.

പെണ്‍കുട്ടിക്കും കുടുംബത്തിനും എതിരെ ഗ്രാമവാസികളും പ്രതികളുടെ ബന്ധുക്കളും വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്. അതേ സമയം 30 കാരിയായ മുഖ്തിയാര്‍ മായിയെ കൂട്ടബലാത്സംഗം ചെയ്യണമെന്ന് വിധിച്ച ഗ്രാമീണക്കോടതിയുടെ എട്ട് അംഗങ്ങളെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു.

വിധി പ്രസ്താവിച്ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാന്‍ കോടതിയില്‍ അക്രമം ഭയന്ന് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രതികള്‍ക്ക് 40,000 രൂപ വീതം പിഴയിടാനും കോടതി ഉത്തരവിട്ടു.

വിദേശമാധ്യമപ്രതിനിധികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിധി കേള്‍ക്കാന്‍ കോടതി മുറിയില്‍ എത്തിയിരുന്നു.

ജൂണ്‍ 22നാണ് ഗ്രാമക്കോടതി മുഖ്തിയാല്‍ മായിയെ കൂട്ടബലാത്സംഗത്തിനിരയാക്കാന്‍ വിധിച്ചത്. മായിയുടെ സഹോദരന്‍ ബലാത്സംഗം ചെയ്ത ചെറുപ്പക്കാരില്‍ ഒരാളുടെ സഹോദരിയെ പ്രണയിച്ച തെറ്റിനാണ് ഗ്രാമക്കോടതി മുഖ്തിയാര്‍ മായിയെ കൂട്ടബലാത്സംഗത്തിനിരയാക്കാന്‍ വിധിച്ചത്. ഒരു മണിക്കൂര്‍ നേരം ആറ് ചെറുപ്പക്കാര്‍ മുഖ്തിയാര്‍ മായിയെ ബലാത്സംഗം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X