വീരപ്പന്റെ അവസാനമായി: അദ്വാനി
ബിദാര്‍: കാട്ടുകള്ളന്‍ വീരപ്പനില്‍ നിന്നുള്ള ആപത്തിന്റെ അവസാന അധ്യായം അടുത്തുകഴിഞ്ഞെന്ന് കേന്ദ്രമന്ത്രി എല്‍.കെ. അദ്വാനി. സപ്തംബര്‍ രണ്ട് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.
കേന്ദ്ര സഹായത്തോടെ കര്‍ണ്ണാടക, തമിഴ്നാട് സംയുക്തസേന വീരപ്പനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. വീരപ്പനെ പിടിക്കാന്‍ ആവശ്യമായതെല്ലാം കേന്ദ്രം നല്കിയിട്ടുണ്ടെന്നും അദ്വാനി വ്യക്തമാക്കി.
രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ കര്‍ണ്ണാടകത്തിലാണ്. ദീര്‍ഘകാലത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ള വീരപ്പന്‍ കര്‍ണ്ണാടകത്തിലെ ഒരു മുന്‍മന്ത്രിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. - അദ്വാനി പറഞ്ഞു.












Click it and Unblock the Notifications