സര്‍ക്കാര്‍ സെല്‍ഫോണ്‍ ഒക്ടോബര്‍ 2ന്
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ സെല്‍ഫോണ്‍ സര്‍വീസ് ഒക്ടോബര്‍ രണ്ടിന് തുടങ്ങും. ബിഎസ്എന്‍എല്ലിന്റെ ഈ സെല്‍ഫോണ്‍ സേവനത്തിന് സെല്‍വണ്‍എന്നാണ് പേരിട്ടിരിക്കുന്നത്.
സപ്തംബര്‍ രണ്ട് തിങ്കളാഴ്ച കേന്ദ്ര വാര്‍ത്താവിനിമയ-ഐടി മന്ത്രി പ്രമോദ് മഹാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ബിഎസ്എന്‍ല്ലിന്റെ പ്രീ-പെയ്ഡ് എക്സ്-സെല്‍ എന്ന പേരിലാണ് അറിയപ്പെടുക.
ബിഎസ്എല്ലിന്റെ സെല്‍ഫോണ്‍ സേവനം ആദ്യം 350 നഗരങ്ങളില്‍ ലഭ്യമാകും. ഇതില്‍ എല്ലാ സംസ്ഥാനങ്ങളുടെ തലസ്ഥാനനഗരികളും ഉള്‍പ്പെടും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് സെല്‍വണ്‍ പ്രവര്‍ത്തനം തുടങ്ങുക. ക്രിസ്മസ്സിന് സെല്‍വണിന്റെ സേവനം നേരത്തെയുള്ള 350 നഗരങ്ങള്‍ക്ക് പുറമെ 830 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
മാര്‍ച്ച് 2003 ഓടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെല്‍ വണ്‍ സേവനം ലഭ്യമാകും. വെബ് ഫോണ്‍ എന്ന പേരില്‍ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനത്തിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച നടന്നു. ദീര്‍ഘദൂര ഫോണ്‍ വിളികള്‍ക്ക് വെബ് ഫോണ്‍ ഉപയോഗിച്ചാല്‍ തുച്ഛമായേ ചെലവേയുള്ളൂ.
എന്നാല്‍ സെല്‍ വണിന്റെ നിരക്കുകള്‍ പിന്നീടേ പ്രഖ്യാപിക്കൂവെന്ന് മഹാജന്‍ അറിയിച്ചു.












Click it and Unblock the Notifications