Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന് കര്‍ണാടകം 30 കോടി നല്‍കി: ജയ

ചെന്നൈ: കന്നട ചലച്ചിത്രതാരം രാജ്കുമാറിനെ മോചിപ്പിക്കുന്നതിന് 30 കോടിയോളം രൂപ വീരപ്പന് കര്‍ണാടക നല്‍കിയിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

ഇതു സംബന്ധിച്ച് ഒരു അന്വേഷണം നടത്തേണ്ടതുണ്ട്. ആരാണ് പണം നല്‍കിയതെന്നും എങ്ങനെയാണ് പണം സംഘടിപ്പിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ട്. സപ്തംബര്‍ രണ്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയലളിത.

എല്‍ ടി ടി ഇ നേതാവ് പ്രഭാകരന്‍ ജാഫ്നയില്‍ ആയിരം ചതുരശ്ര കിലോമീറ്ററിലാണ് പ്രവര്‍ത്തനം നടത്തുന്നതെങ്കില്‍ വീരപ്പന്‍ വനത്തില്‍ 17,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നതെന്ന് ജയലളിത ചൂണ്ടിക്കാട്ടി.

വീരപ്പന്‍ ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കുകയും അയാളുടെ ബ്ലാക്ക് മെയിലിംഗ് അവസാനിപ്പിക്കുകയുമാണ് തമിഴ്നാടിന്റെ ലക്ഷ്യം.

പോട്ടാ പാസാക്കിയതു പോലെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത് വിദേശികള്‍ ഭരണഘടനാപരമായ ഉന്നതസ്ഥാനങ്ങളിലെത്തുന്നത് നിരോധിക്കുന്ന നിയമം പാസാക്കണമെന്ന് ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനെ സോണിയാഗാന്ധിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കണം. സോണിയാഗാന്ധി പ്രധാനമന്ത്രിയാവുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്ത് പ്രചാരണം നടത്താന്‍ തയ്യാറാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് 18 മാസം മാത്രം ബാക്കിനില്‍ക്കെ ബി ജെ പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ ഒരു ബദല്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

ബി ജെ പിയെ എല്ലാ വിഷയത്തിലും താന്‍ പിന്തുണക്കുന്നുവെന്ന ആരോപണം ശരിയല്ല. അച്ചടി മാധ്യമ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം പോലുള്ള വിഷയങ്ങളില്‍ താന്‍ ബി ജെ പിയെ എതിര്‍ത്തിട്ടുണ്ട്. ജയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+