Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്ക് രാജ്യസ്നേഹമില്ല: ജയ

ചെന്നൈ: സോണിയയ്ക്ക് രാജ്യസ്നേഹമോ രാജ്യത്തോട് വിശ്വസ്തതയോ ഇല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. സപ്തംബര്‍ രണ്ട് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയലളിത.

സോണിയയ്ക്ക് രാജ്യം ഭരിക്കാനുള്ള വിവേകമോ രാജ്യതന്ത്രജ്ഞതയോ ഇല്ലെന്നും ജയലളിത ആരോപിച്ചു. അന്റോണിയോ മെയ്നോ ഗാന്ധി എന്ന സോണിയാ ഗാന്ധിയ്ക്ക് രാജ്യം ഭരിയ്ക്കാനുള്ള ഗുണങ്ങളില്ലെന്ന് ഇന്ത്യയിലൂടനീളം യാത്ര ചെയ്ത് ജനങ്ങളോട് പറയാന്‍ ഞാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. - ജയലളിത പറഞ്ഞു.

1999ലെ ലോക്സഭാ തിരഞ്ഞെടുപ്പ്കാലത്ത് വില്ലുപുരത്ത് സോണിയാ ഗാന്ധിയുമായി ഞാന്‍ വേദി പങ്കിട്ടില്ല. വിദേശത്ത് ജനിച്ച ഒരാള്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഞാന്‍ അങ്ങിനെ ചെയ്തത്. - ജയലളിത പറഞ്ഞു.

വിദേശികള്‍ രാജ്യത്തെ ഉയര്‍ന്ന സ്ഥാനങ്ങളിലെത്താതിരിക്കാന്‍ ആവശ്യമായ നിയമം കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിയ്ക്കണമെന്നും ജയ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+