സെപ്തംബര്‍ ആറിന് ബി ജെ പി ഹര്‍ത്താല്‍
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാന ഹര്‍ത്താല്‍ നടത്തുന്നു. സെപ്തംബര്‍ ആറ് വെള്ളിയാഴ്ചയാണ് ഹര്‍ത്താല്‍.
സെപ്തംബര്‍ ആറിന് കേരളത്തില്‍ ഒരു ചലനവും ഉണ്ടാവാന്‍ അനുവദിയ്ക്കില്ലെന്നാണ് ബി ജെ പി യുടെ നിലപാട്.
ബി ജെ പിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഇതിന് തീരുമാനിച്ചത്. സംസ്ഥാന പ്രസിഡണ്ട് സി കെ പത്മനാഭനാണ് ഇത് അറിയിച്ചത്. ബി ജെ പി സംസ്ഥാന കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ നടന്ന യോഗത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തവേയാണ് പത്മനാഭന്‍ ഇത് വെളിപ്പെടുത്തിയത്.
കറണ്ട് നിരക്ക് 125 ശതമാനം കൂട്ടുകമാത്രമല്ല ജനങ്ങളെ പരിഹസിയ്ക്കുന്ന രീതിയില്‍ മന്ത്രിമാര്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഈ ഹര്‍ത്താല്‍. പത്മനാഭന്‍ പറഞ്ഞു.
ഹര്‍ത്താലിനു മുമ്പ് പിക്കറ്റിംഗ് അറസ്റ് വരിയ്ക്കല്‍ എന്നീ സമരങ്ങളും ബി ജെ പി നടത്തും.












Click it and Unblock the Notifications